മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ ഒൻപതുപേർ മരിച്ചു. ബീഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഇന്ന് പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. മുംബൈയിൽ നിന്നും ലാത്തൂരിലേക്കുള്ള യാത്രക്കിടയിൽ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. ഏഴുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റ പതിനാലുപേരെ അഹമദ്നഗർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു
Advertisement