E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടി: 66 ഇനങ്ങളുടെ നികുതി കുറയും, ലോട്ടറി നികുതിയിൽ തീരുമാനമായില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കയര്‍ ,കശുവണ്ടിപ്പരിപ്പ്, ഉള്‍പ്പെടെ നൂറ്റിമുപ്പത്തിമൂന്ന് ഇനങ്ങളുടെ നികുതി നിരക്ക് ജിഎസ് ടികൗണ്‍സില്‍ പുതുക്കി നിശ്ചയിച്ചു. പ്രമേഹ രോഗത്തിനുള്ള  ഇന്‍സുലിന്‍ , അച്ചാര്‍, സ്കൂള്‍ ബാഗുകള്‍ എന്നിവയുടെ വില കുറയും. ഇരുനൂറ്റി അന്‍പത് രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി.വേണ്ട തയ്യാറെടുപ്പ് നടത്തിയിട്ടില്ലെങ്കിലും  ചരക്ക് സേവന നികുതി അടുത്തമാസം ഒന്നിന് നടപ്പിലാക്കാനാണ് സാധ്യതയെന്നും കേരളത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

നൂറ്റിമുപ്പതിമൂന്ന് ഇനങ്ങളുടെ നികുതി നിരക്ക് പുതുക്കി നിശ്ചയിച്ചപ്പോള്‍ അറുപത്താറ് ഇനങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചു, അഗര്‍ബത്തി,കയര്‍ , കശുവണ്ടിപ്പരിപ്പ്, ഐസ് എന്നിവയുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അനുമാന നികുതി  പരിധി 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമാക്കി. ഒരു ശതമാനം നികുതി അഞ്ച് ശതമാനമായും വര്‍ദ്ധിപ്പിച്ചു.നിലവിലെ സാഹചര്യത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇളവ് വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിലവില്‍ 250 രൂപവരെ നികുതി ഇല്ലാതിരുന്ന സിനിമാ ടിക്കറ്റിന് നികുതി രണ്ട് സ്ളാബാക്കി. 100 രൂപയ്ക്ക് മുകളില്‍ 28 ശതമാനവും 100 രൂപയില്‍ താഴെ 18 ശതമാനവുമാണ് നികുതി. ജിഎസ്ടി നടപ്പിലാകുന്പോള്‍ ഉല്‍പന്നങ്ങള്‍ക്ക് ഉണ്ടാകുന്ന വിലവിവരം സംബന്ധിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഉപകാരമുണ്ടാകു.

അതേസമയം ലോട്ടറിയുടെ നികുതി 28 ശതമാനമാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം ഇത്തവണയും കൗണ്‍സില്‍ പരിഗണിച്ചില്ല. ലോട്ടറിയും, വേസ്റ്റ് പ്ളാസ്റ്റിക് അടക്കമുള്ള ഉല്‍പന്നങ്ങളുടെ നികുതി സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത യോഗത്തില്‍  പരിഗണിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :