ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരിഫും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് തട്ടികൊണ്ടുപോയ രണ്ട് ചൈനക്കാരെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയതിനോടുള്ള പ്രതിഷേധമായാണ് ചര്‍ച്ച ഉപേക്ഷിച്ചെതെന്നാണ് സൂചന.
കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന എസ്.സി.ഒ സമ്മേളനത്തിനടെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഉസ്ബക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, റഷ്യ തുടങ്ങിയ രാഷ്ട്രതലവന്മാരുമായി ഷി ചിന്‍പിങ് കൂടിക്കാഴച നടത്തിയിരുന്നു. ഉറുദു പഠനത്തിനായി ബലൂചിസ്ഥാനില്‍ എത്തിയ സ്ത്രീയെയും പുരുഷനെയുമാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇവരെ രക്ഷപ്പെടുത്താനുള്ള പാക് ശ്രമം പരാജയപ്പെട്ടിരുന്നു.