തുടർച്ചയായി ഹർത്താലുകൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വേണ്ട ഹർത്താൽ എന്ന മനോരമ ന്യസ് വാർത്ത പരമ്പരയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സിപിഎമ്മും തുടർച്ചായായി ഹർത്താലുകൾ നടത്തുന്നത് ഗുണകരമാണോയെന്ന് ആലോചിക്കണം. ഹർത്താലിനിടെ അക്രമങ്ങളുണ്ടാകുന്നത് പൊലീസിന്റെയും രഹസ്യാനേഷണ വിഭാഗങ്ങളുടെയും വീഴ്ച്ചയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപെടുത്തി
Advertisement