കശാപ്പു വിലക്കു കേന്ദ്ര സർക്കാർ പിൻവലിക്കില്ലെന്നു കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പു സഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഗാജിനാഗി പറഞ്ഞു. കേരളമല്ല ഏതു സംസ്ഥാനം എതിർത്താലും നിയമം പ്രാബല്യത്തി്്ൽ കൊണ്ടു വരും.
പശു ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചു വയ്ക്കാൻ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുള്ള ആക്രമണം ആയുധമാക്കുകയാണെന്നു ദേശീയ എക്സിക്യൂട്ടീവ് അംഗം സി.കെ. പദ്മനാഭൻ പറഞ്ഞു.
സംഘ പരിവാറുമായി ബന്ധമില്ലാത്ത ഹിന്ദുസേന പ്രവർത്തകരാണ് അക്രമം നടത്തിയത്. അതിന്റെ പേരിൽ കേരളത്തിൽ സിപിഎം അക്രമം അഴിച്ചു വിടുകയാണ്. എൻഡിഎ സർക്കാരിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയതായിരുന്നു കേന്ദ്ര മന്ത്രി.