കേരളത്തിൽ നടക്കുന്ന സിപിഎം അക്രമങ്ങൾക്ക് പ്രേരണ നൽകിയത് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. യച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവനയാണ് അക്രമങ്ങൾക്കിടയാക്കിയത്. യച്ചൂരിക്ക് എതിരെ കേസ് എടുക്കണം. ഫസൽ വധക്കേസിൽ പച്ചനുണ പ്രചരിപ്പിച്ച് ബിജെപിക്കെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം . ആത്മസംയമനം ദൗർബല്യമായി കാണരുതെന്നും കുമ്മനം പറഞ്ഞു.
Advertisement