വീക്ഷണം മുഖപ്രസംഗത്തെ പരിഹസിച്ച് കെ.എം.മാണി. വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവുണ്ടായിട്ടുണ്ട്. മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി യുഡിഎഫിന് വോട്ട് ചെയ്തില്ലെന്നതില്‍ എന്തു ചതിയാണുളളതെന്നും മാണി ചോദിച്ചു. വീക്ഷണം മുഖപ്രസംഗത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് മാന്യമായി പ്രതികരിച്ചിട്ടുണ്ടെന്നും അതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും കെ.എം മാണി പാലായില്‍ പറഞ്ഞു.
Advertisement