കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ലോറിക്കു പിന്നിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. തിരുവനന്തപുരം മൈനാഗപ്പിള്ളി ശിവദാസനും മൂന്നു വയസുകാരിയുമാണ് മരിച്ചത്. ആറു പേർക്ക് പരുക്കേറ്റു. രണ്ടു കുട്ടികളുടെ നില ഗുരുതരം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ അഞ്ചിനായിരുന്നു അപകടം.
Advertisement