ചെന്നൈയിലെ കര്‍ഷക സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡല്‍ഹിയിലെ സമരം അവസാനിപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ ഇന്നലെ വീണ്ടും തെരുവിലിറങ്ങിയത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, ജലസേചന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി.
Advertisement