ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത വേണമെങ്കില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വേണമെന്നും ഡി.യു.പി യുമായുള്ള സഖ്യത്തിന് ബ്രിട്ടീഷ് ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാനാവുമെന്നും തെരേസ മേ പറഞ്ഞു. 318 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. വടക്കന്‍ അയര്‍ലണ്ടിലെ പ്രധാന പ്രദേശിക പാര്‍ട്ടിയായ ഡി.യു.പി ചേരുമ്പോള്‍ അംഗസംഖ്യ കേവലഭൂരിപക്ഷം കടക്കും. 326 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിര്‍ണായ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ നടക്കാനിരിക്കെ പുതിയ സര്‍ക്കാരിന് ബ്രിട്ടനെ ശരിയായ രീതിയില്‍ നയിക്കാനാകുമെന്നും ബ്രിട്ടീഷ് രാജ്ഞിയെ സന്ദര്‍ശിച്ച ശേഷം മേ പറഞ്ഞു. തന്റെ രാജിക്കായുള്ള ലേബര്‍പാര്‍ട്ടിയുടെ ആവശ്യവും മേ തള്ളി. ജൂണ്‍ 13 നാണ് എംപിമാരുെട സത്യപ്രതിഞ്ജ. അതിനടുത്ത ദിവസം പാര്‍ലമെന്റ് ചേരും.
Advertisement