സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരായ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം. പൊതുവിൽ മദ്യനയത്തോട് അനുകൂലമായാണ് ജനങ്ങൾ പ്രതികരിച്ചതെന്നും യോഗം വിലയിരുത്തി. ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കും. ഇതിനായി കൂടുതൽ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. പാർട്ടി അംഗത്വങ്ങളിൽ കർശന പരിശോധന നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന സമിതിയോഗം തിരുവനന്തപുരത്ത് തുടരുകയാണ്.
Advertisement