പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും സംസ്ഥാനത്തെ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തുന്ന 17നാണ് പ്രധാനമന്ത്രി സമയം അനുവദിച്ചത്. വികസനപദ്ധതികളും റബർ വിലയിടിവ് അടക്കമുള്ള കാർഷിക പ്രശ്നങ്ങളുമായിരിക്കും പ്രധാന വിഷയങ്ങൾ. കശാപ്പുനിയന്ത്രണം പിൻവലിക്കേണ്ട ആവശ്യകതയും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും
Advertisement