സ്വാശ്രയ എന്‍ജീനിയറിങ് കോളജുകളും സര്‍ക്കാരുമായുള്ള കരാറിന്റെ കരട് തയാറായി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയെ കരാര്‍ ഒപ്പിടുമെന്ന് സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്മെന്റ് അസോസിയേഷന് അറിയിച്ചു. 102 സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. ഇതില്‍ 25 ശതമാനം സീറ്റുകളില്‍ 50,000 രൂപയും അടുത്ത 25 ശതമാനത്തില്‍ 75,000 രൂപയുമായിരിക്കും ഫീസ്. 35 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ 99,000 രൂപ വരെയായിരിക്കും ഫീസ്. കൂടാത 25,000 രൂപ പ്രത്യേക ഫീസായും ഈടാക്കും. 15 ശതമാനം NRI സീറ്റുകളില്‍ 1.75 ലക്ഷമാണ് ഫീസ്. കാത്തലിക് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റുകളും സര്‍ക്കാരും തമ്മിലും ധാരണയായിട്ടുണ്ട്.
Advertisement