E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ആദായനികുതി റിട്ടേണ്‍ : ആധാര്‍ നിര്‍ബന്ധമാക്കിയതില്‍ ഭാഗിക ഇളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചു. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്, പതിവുപോലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍ ആധാര്‍ കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ഇത് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ‌‌ ജൂലൈ ഒന്നുമുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ നിര്‍ബന്ധമായുംപാന്‍കാര്‍ഡും ആധര്‍കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് സി.പി.ഐ നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെ നാലു പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിവിധി 

ജൂലൈ ഒന്നുമുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ നിര്‍ബന്ധമായുംപാന്‍കാര്‍ഡും ആധര്‍കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് സി.പി.ഐ നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെ നാലു പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിവിധി. സുപ്രീംകോടതിയുടെ ഈ ഉത്തരവിലൂടെ ആധാര്‍ ഇല്ലാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാം. ആധാര്‍ ഇല്ലെന്ന കാരണത്താല്‍ റിട്ടേണ്‍ നല്‍കുന്നത് തടയാനാകില്ല. ആധാര്‍ ഉള്ളവര്‍ ജൂലൈ ഒന്നിനകം പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്യണം. അല്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകും. ‌ആധാര്‍ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ അന്തിമവരുന്നതു വരെ ഇളവുകള്‍ നിലനില്‍ക്കും. ആധാര്‍വിവരങ്ങള്‍ ചേരുന്നുണ്ടെന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അത്തരമൊരു ആശങ്കയുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്്ഗി പറഞ്ഞു. 

സ്വകാര്യവിവരങ്ങള്‍ ചോരുന്നതിനെക്കുറിച്ചുള്ള ആശങ്ക തുടരുന്നതിനാല്‍ ആധാര്‍ ഇല്ലാത്തവരെ അതെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്നു അസം, ജമ്മുകശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നേരത്തേ ഒഴിവു നല്‍കിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :