നഗര വികസന കാര്യങ്ങള്‍ക്കായുളള പാര്‍ലമെന്ററി ഉപസമിതി കൊച്ചി മെട്രോ സന്ദര്‍ശിച്ചു. ഉപസമിതി അധ്യക്ഷന്‍ കെ.വി.തോമസിന്റെ നേതൃത്വത്തിലുളള പതിമൂന്നംഗ സംഘമാണ് മെട്രോ സന്ദര്‍ശിച്ചത്. കളമശേരി മെട്രോ സ്റ്റേഷനിലെത്തിയ സംഘം ട്രയിനില്‍ ആലുവയിലേക്ക് യാത്ര ചെയ്തു. മുട്ടം യാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. കെഎംആര്‍എല്‍ എം.ഡി.ഏലിയാസ് ജോര്‍ജും എംപിമാരുടെ സംഘത്തെ അനുഗമിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്മാര്‍ട് സിറ്റിയുടെ പദ്ധതി പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും.
Advertisement