പൊലീസ് വിലക്ക് മറികടന്ന് മന്ദ്്സൗറില് പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍. രാഹുല്‍ ഗാന്ധിക്കൊപ്പം സച്ചിന് പൈലറ്റിനെയും കസ്റ്റഡിയിലെടുത്തു. പൊലീസ് വിലക്ക് മറികടന്ന് രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ മന്ദ്്സൗറില് വെടിയേറ്റുമരിച്ച കര്‍ഷകരുടെ കുടുബാംഗങ്ങളെ കണ്ടു. തന്നെതടയാന് പൊലീസിന് അവകാശമില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ബൈക്കിലാണ് കര്‍ഷകരെ കാണാന്‍ പോയത്. കര്‍ഷകപ്രക്ഷോഭം ശക്തമായതിനാലാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
കോണ്‍ഗ്രസ് കമല്‍നാഥ്, ജെഡിയു നേതാവ് ശരത് യാദവ് എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി. പൊലീസിനെ ധിക്കരിച്ചത് ശരിയായ നടപടിയല്ല. കര്ഷകരെവച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.