കേന്ദ്രവിരുദ്ധ വികാരം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഒ. രാജഗോപാല്‍ നിയമസഭയില്‍. നിയമപ്രകാരമുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ് സഭയല്ല. കശാപ്പിനുള്ള കന്നുകാലി വില്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവിനെതിരെ പ്രത്യേകനിയമസഭാ സമ്മേളനം ചേര്‍ന്നത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തിരുവനന്തപുരത്തെ ബി ജെ പി ഒാഫീസ് തകര്‍ത്തവരാണ് ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.
Advertisement