ആശങ്കകള്‍ക്കിടെ വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. കിഴക്കന്‍ തീരദേശ നഗരമായ വൊന്‍സണില്‍ നിന്ന് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ദക്ഷിണകൊറിയന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. 200 കിലോമീറ്റര്‍ സഞ്ചരിച്ച് യുദ്ധകപ്പലുകളടക്കം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതി ഉത്തരകൊറിയക്കുമേല് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മിസൈല്‍ പരീക്ഷണം നടത്തരുതെന്ന് കര്‍ശനമായ മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ വിലക്കുകള്‍ അവഗണിച്ചാണ് ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്.