കര്‍ഷകപ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മന്ദ്്സൗറിലെ കലക്ടര്‍ സ്വതന്ത്രകുമാറിനെയും എസ് പി ഒ.പി. ത്രിപാഠിയെയും സ്ഥലം മാറ്റി. ചൊവ്വാഴ്ച പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. പഴങ്ങളുടേയും പച്ചക്കറികളുടേയും സംഭരണവില വര്‍ധിപ്പിക്കുക, കടങ്ങള്‍ എഴുതിതള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. മന്ദ്്സൗറിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും.
Advertisement