മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയെന്ന വിവാദത്തില്‍ ഗീതാ ഗോപിയെ പിന്തുണച്ച് സി.എന്‍ ജയദേവന് എം. പി. കട്ടന്‍ചായയുടേയും പരിപ്പുവടയുടേയും കാലം കഴിഞ്ഞുവെന്നും ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, ഇന്നത് പ്രായോഗികമല്ല. ഗീത മിടുക്കിയായ എംഎല്‍എയാണെന്നും സി.എന്‍ ജയദേവന് തൃശൂരില്‍ പറഞ്ഞു. വിവാഹത്തിലെ നല്ല വശങ്ങളും കാണണമെന്നും സി.എന്‍ ജയദേവന് കൂട്ടിച്ചേർത്തു.
Advertisement