കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരു ജവാന് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി ഉറിമേഖലയിലെ നൗഗാമില്‍ ഭീകരര്‍ നുഴഞ്ഞ് കയറിയെന്ന വിവരത്തെതുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൂടുതല്‍ ഭീകരര്‍ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്ന് സൈന്യം അറിയിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
Advertisement