തിരുവനന്തപരം ജില്ലയിലും കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തിലും ചേര്‍ത്തല നഗരസഭാ പരിധിയിലും ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറിഞ്ഞതില് പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ചെറുവണ്ണൂര്‍ ബിജെപി ഒാഫീസിന് നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ചാണ് ബേപ്പൂര്‍ മണ്ഡലത്തിലെ ഹര്‍ത്താല്‍.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സീതാറാം യച്ചൂരിക്കുനേരെയുണ്ടായ കയ്യേറ്റത്തില്‍ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബി.എം.എസിന്റെ കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ചേര്‍ത്തലയില്‍ ഹര്‍ത്താല്‍.