ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം സുധീരന്. വിധി പാളിച്ചകള്‍ നിറഞ്ഞതും അവ്യക്തവുമായിരുന്നുവെന്നും വിധിയില്‍ വ്യക്തതയില്ലാത്തത് കൊണ്ടാണ് സര്‍ക്കാരത് വേണ്ടവിധം ഉപയോഗിച്ചതെന്നും സുധീരന് വിമര്‍ശിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മദ്യവിരുദ്ധ ജനകീയമുന്നണി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സുധീരന്റെ പരാമര്‍ശം.
Advertisement