E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മാസ്സ് വൈൻ ഉപയോഗത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതിനെതിരെ ആർച്ച്് ബിഷപ്്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

archbishop-soosa-pakiam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിന്റെ ഉൽപാദനത്തെ മദ്യവിൽപനയ്ക്കുള്ള മറയാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരവും വേദനാജനകവുമാണെന്നു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്് ബിഷപ്് ഡോ. എം.സൂസപാക്യം. 
കൊച്ചിൻ മാസ്സ്് വൈൻ ആക്ടു പ്രകാരം ഒരു ശതമാനം പോലും വീര്യം ഇല്ലാത്ത വൈനാണ് കത്തോലിക്കാ സഭ ദിവ്യബലിക്കായി നിർമ്മിച്ച്് ഉപയോഗിക്കുന്നത്്. ഇങ്ങനെ ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിനെ ദുർവ്യാഖ്യാനം ചെയ്ത് ദി വൈനറി റൂൾസിന്റെ പരിധിയിലാണെന്നു വരുത്തിത്തീർക്കാനുള്ള നിഗൂഢ ശ്രമമാണ് ചിലർ നടത്തുന്നതെന്നും ആർച്ച്് ബിഷപ്് പറഞ്ഞു. 

നിലവിലുള്ള 250 ലീറ്ററിൽനിന്ന്് 2500 ലീറ്ററായി വൈൻ ഉൽപാദനം വർദ്ധിപ്പിക്കാൻ അനുവദിക്കണമെന്ന അതിരൂപതയുടെ അപേക്ഷയെ അതിശയോക്തിപരമായിട്ടാണ് സംസ്ഥാന ജോയിന്റ്് എക്സൈസ് കമ്മീഷണറേറ്റ്് സമീപിച്ചിരിക്കുന്നത്. വൈദികരുടെ എണ്ണത്തിന് ആനുപാതികമായ വർധനയല്ല രൂപത ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയിൽ പറയുന്ന പോലെ വൈദികരുടെ എണ്ണത്തിലുണ്ടായ 77% വർധനയ്ക്ക് ആനുപാതികമായ വർധന അല്ല മാസ്സ്് വൈൻ ഉപയോഗത്തിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. വൈദികരുടെ എണ്ണത്തിലുണ്ടായ വർധന സഭയുടെ വളർച്ചയെയാണ്് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ പള്ളികളും കോൺവെന്റുകളും ആശ്രമങ്ങളും ഉൾപ്പെടെയുള്ളവയ്്ക്കുവേണ്ടിയാണ്് വൈൻ ഉൽപാദന വർധനയ്ക്ക് അനുമതി തേടിയത്്. കൂടാതെ പൂന്തുറ,വിഴിഞ്ഞം, വലിയതുറ, മരിയനാട്്, അഞ്ചുതെങ്ങ്്, പുല്ലുവിള, തൂത്തൂർ വള്ളവിള തുടങ്ങിയ പ്രദേശങ്ങളിലെ വിശ്വാസി ബാഹുല്യവും പരിഗണിക്കേണ്ടതുണ്ട്. ഓരോ ഇടവകയിലും പതിനായിരത്തിലേറെ വിശ്വാസികളുണ്ട്.ഈ ഇടവകകളിൽ മരണം മരണാനന്തര കർമ്മങ്ങൾ വിവാഹം തുടങ്ങിയ കൂദാശകൾക്കായി ദിവസേന ഒന്നിലധികം ദിവ്യബലി അർപ്പിക്കപ്പെടുന്നുണ്ട ്്. 

അതോടൊപ്പം തീർത്ഥാടന കേന്ദ്രങ്ങളായ വെട്ടുകാട്്, കിള്ളിപ്പാലം, വ്ളാത്താങ്കര തുടങ്ങിയ ദൈവാലയങ്ങളിലും ദിവ്യബലികൾ ദിവസത്തിൽ പലതവണ ആവർത്തിക്കുന്നു. ഇതനുസരിച്ച്് തിരുവനന്തപുരം അതിരൂപതയ്ക്കും നെയ്യാറ്റിൻകര രൂപതയ്ക്കും കീഴിലുള്ള ഇടവകകളിൽ ക്രൈസ്തവ വിശ്വാസത്തിന്് ആനുപാതികമായി ദിവ്യബലിയുടെ എണ്ണത്തിൽ പതിന്മടങ്ങ്് വർദ്ധനയുണ്ടായിട്ടുണ്ടെന്നതു പരിഗണിക്കണം. വൈദികരുടെ എണ്ണത്തെ ആശ്രയിച്ചല്ല ദിവ്യബലിയുടെ എണ്ണത്തെ ആശ്രയിച്ചാണ്് മാസ്സ്് വൈനിന്റെ ഉപയോഗം വേണ്ടി വരുന്നത്്. മുൻ കാലങ്ങളിൽ ദിവ്യബലി മധ്യേ തിരുവോസ്തിയോടൊപ്പം വിശ്വാസികൾക്ക്് വൈൻ നല്കിയിരുന്നില്ല. എന്നാൽ ഇന്ന്് പ്രത്യേകിച്ച്് വിശേഷാവസരങ്ങളിൽ ദിവ്യബലിയുടെ അന്തസത്ത ഉൾക്കൊണ്ട ്് വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന എല്ലാവർക്കും തിരുവോസ്തി വൈനിൽ മുക്കി നല്കാറുണ്ട ്്. ഇതനുസരിച്ച്് ഒരാൾക്ക്് പരമാവധി ഒന്നോ രണ്ടോ തുള്ളി വൈൻ മാത്രമാണ്് നൽകുന്നത്്. ഇങ്ങനെ ചെയ്യുന്നത്് ദിവ്യബലിയുടെ പൂർണ്ണതയ്്ക്കു വേണ്ടിയാണ്്. ഇക്കാരണങ്ങളാലാണ്് സഭയിൽ ആരാധനയ്്ക്ക് ആനുപാതികമായി മാസ്സ്് വൈനിന്റെ ഉപയോഗം കൂടാൻ കാരണം. 

യാഥാർത്ഥ്യം ഇതായിരിക്കെ മദ്യവ്യവസായത്തിന്റെ പേരിൽ മാസ്സ്് വൈൻ ഉപയോഗത്തെ ദുർവ്യാഖ്യാനം ചെയ്ത് മദ്യ നിരോധനത്തിനുവേണ്ടി വാദിക്കുന്ന ക്രൈസ്തവ സഭയെ അപ്പാടെ അവഹേളിക്കാനും അടച്ചാക്ഷേപിക്കാനും വിശ്വാസികളുടെ ആരാധനാസ്വാതന്ത്യ്രത്തിൽ കൈകടത്താനുമുള്ള ചിലരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശമങ്ങൾ അപലപനീയവും പ്രതിക്ഷേധാർഹവുമാണെന്നും ആർച്ച് ബിഷപ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :