സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുടെ രാജ്യസഭാസ്ഥാനാര്‍ഥിത്വം പൊളിറ്റ് ബ്യൂറോ ഇന്ന് ചര്‍ച്ച ചെയ്യും. വിഷയം ഇന്നലെ യോഗത്തിന്റെ പരിഗണനയ്ക്കു വന്നിരുന്നില്ല. യച്ചൂരി മൂന്നാം തവണയും രാജ്യസഭയിലേക്ക് മല്സരിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. വീണ്ടും മല്‍സരിക്കണമെന്ന് ആവശ്യപ്പെടുന്ന ബംഗാള്‍ ഘടകം വിഷയം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി മല്‍സരിക്കുന്നതിനെ എതിര്‍ക്കുന്ന പ്രകാശ് കാരാട്ട് വിഭാഗത്തിനൊപ്പമാണ് കേരളഘടകം. അതിനിടെ, രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് സീതാറാം യച്ചൂരിയെ പിബി ഇന്നലെ ചുമതലപ്പെടുത്തി. എന്‍ സി പി നേതാവ് ശരദ് പവാറുമായി യച്ചൂരി ഇന്ന് ചര്‍ച്ച നടത്തും.
Advertisement