E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുന്നു. കുവൈത്ത് അമീര്‍ സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഖത്തറിനോടുളള നിലപാടില്‍ സൗദിയും യു.എ.ഇയും അടക്കമുളള രാജ്യങ്ങള്‍ അയവ് വരുത്തിയിട്ടുമില്ല. അതേസമയം അറബ് ലീഗ് അംഗമായ മോണ്‍ട്രിയാന ഖത്തറുമായുളള നയതന്ത്രബന്ധം ഉപേക്ഷിച്ചു. ജോര്‍ദാന്‍, ഖത്തറുമായുളള ബന്ധത്തില്‍ നിയന്ത്രണം കൊണ്ടുവരികയും രാജ്യത്ത് അല്‍ ജസീറ ചാനല്‍ നിരോധിക്കുകയും ചെയ്തു. 

കുവൈത്ത് അമീറിന്‍റെ ഇടപെടലോടെ സൗദിയും യുഎഇയും ബഹ്റൈനും ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ജിദ്ദയിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി പ്രശ്നം ചര്‍ച്ച ചെയ്തു. ഖത്തറിനെതിരെ കൈക്കൊണ്ടിരിക്കുന്ന കടുത്ത നടപടികള്‍ പുനപരിശോധിക്കണമെന്ന് കുവൈത്ത് അമീര്‍ അഭ്യര്‍ഥിച്ചു. നേരത്തെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ഷെയ്ഖ് സബാ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സംയമനം പാലിക്കണമെന്നും കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്നുമുള്ള കുവൈത്തിന്‍റെ അഭ്യര്‍ഥന മാനിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഖത്തര്‍ അമീര്‍ പിന്‍മാറുകയും ചെയ്തു. ഇന്നലെ സൗദി രാജാവിന്‍റെ സന്ദേശവുമായി മക്ക ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ കുവൈത്തിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കുവൈത്ത് മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയത്. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് ഖത്തറും കുവൈത്തിനോട് അഭ്യര്‍ഥിച്ചിരുന്നു. അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുന്നത് അടക്കുള്ള ഉപാധികള്‍ പ്രശ്നപരിഹാരിത്തിനായി യുഎഇയും സൗദിയും മുന്നോട്ട് വയ്ക്കുമെന്ന് സൂചനകളുണ്ട്. ഉപാധികള്‍ക്ക് വിധേയമായി മാത്രമേ ഖത്തറുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്ന് യുഎഇ വ്യക്തമാക്കി. മേഖലയുടെ താല്‍പര്യത്തിന് അനുസരിച്ച് ഖത്തര്‍ നിലപാടുകള്‍ മാറ്റണമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോക്ടര്‍ അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :