E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ. എം. മാണിയെ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം ' പ്രതിച്ഛായ'. ശക്തമായ പ്രലോഭനമുണ്ടായിട്ടും യു.ഡി.എഫ് തകര്‍ക്കാന്‍ കെ.എം മാണി തയാറായില്ലെന്ന് പ്രതിച്ഛായയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.  മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ ദുരുദ്ദേശത്തോടെയല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.  മുഖ്യമന്ത്രി പദം നിരസിച്ച് യു.ഡി.എഫിനായി നിന്ന മാണിക്ക്  സമ്മാനമായി നല്‍കിയത് ബാര്‍ കോഴക്കേസാണെന്ന്  കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. മാണിയെ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചെന്നും ,എന്നിട്ട് മാണിക്കു മുന്നില്‍ അഭിനയിക്കുകയായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം മുപ്പതിനാണ് കെ.എം മാണിയെക്കുറിച്ച്  മന്ത്രി ജി സുധാകരന്‍ നെടുങ്കണ്ടത്ത്  സംസാരിച്ചത്. 2012ല്‍ താന്‍ നിയമസഭയില്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മാണിക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥാനം ലഭിക്കുമായിരുന്നുവെന്നാണ് സുധാകരന്‍ പറഞ്ഞത്. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് പുറത്തുകടക്കാന്‍ മാണിയോട് താന്‍ പറഞ്ഞത് മുഖവിലക്കെടുത്തിരുന്നെങ്കില്‍ ഇന്ന് ദുഖിക്കേണ്ടിവരില്ലായിരുന്നെന്നും സുധാകരന്‍  പറഞ്ഞു.   എന്നാല്‍ മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്ക് വളച്ചൊടിച്ചെന്നും വ്യക്തമാക്കി സുധാകരന്‍ പിന്നീട് പ്രസ്താവന ഇറക്കിയിരുന്നു.

കെ.എം.മാണിക്കുവേണ്ടി സി.പി.എമ്മുമായി ചര്‍ച്ച നടത്തിയെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. മാണി പറഞ്ഞിട്ട് താനാണ് സി.പി.എമ്മുമായി ബന്ധപ്പെട്ടതെന്നും ചര്‍ച്ചകള്‍ പൊളിച്ചത് മാണിയുടെ മകനും ഭാര്യയുമാണെന്നും പി.സി.ജോര്‍ജ് മനോരമന്യൂസിനോട് പറഞ്ഞു.

എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചെന്ന കേരള കോണ്‍ഗ്രസ് അവകാശവാദം നിഷേധിച്ച് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് ഇത്തരമൊരു നീക്കം നടത്തിയിട്ടില്ല സിപിഎമ്മില്‍ പെട്ട ആരെങ്കിലും സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ല. കെ.എം മാണിയെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ സംസാരിച്ചത് എന്തിനെന്നറിയില്ലെന്നും വൈക്കം വിശ്വന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം, പല പ്രലോഭനങ്ങളുണ്ടായിരുന്നുവെന്നും വഴിപ്പെട്ടില്ലെന്നും കെ. എം. മാണി മനോരമന്യൂസിനോട് പ്രതികരിച്ചു. ജി. സുധാകരന്‍ പറഞ്ഞത് അവിശ്വസിക്കേണ്ടതില്ല. പക്ഷേ ഒരിക്കലും യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്‍ഡിഎഫുമായി ചര്‍ച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. പി. സി. ജോര്‍ജ് ചര്‍ച്ച നടത്തിയിട്ടുണ്ടാവും, അത് ജോര്‍ജിന്റെ സ്വാതന്ത്ര്യമെന്നും മാണി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :