മധ്യപ്രദേശിലെ മന്ദസൂരില് കര്‍ഷകപ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധം രൂക്ഷമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി ഇന്ന് സ്ഥലം സന്ദര്‍ശിച്ചേക്കും. പഴങ്ങളുടേയും പച്ചക്കറികളുടേയും സംഭരണവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Advertisement