ഹരിയാനയില്‍ ഒാടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ഒന്‍പത് മാസം പ്രായമുള്ള യുവതിയുടെ പെണ്‍കുഞ്ഞിനെ അക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. ഗുരുഗ്രാമിലെ ഖന്ഡ്സാ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതിയും കുഞ്ഞും വീട്ടിലേക്ക് വരുന്നവഴിയാണ് ആക്രമണത്തിനിരയായത്. പകുതിവഴി പിന്നിട്ടപ്പോള്‍ വണ്ടിയില്‍ കയറിയ മൂന്നുപേരും ഡ്രൈവറും ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
Advertisement