ഉദയകുമാർ ഉരുട്ടിക്കൊലകേസിലെ വിചാരണ 16ന് തുടങ്ങും. അടുത്തമാസം 17 വരെ തുടർച്ചയായി കേസിലെ വിചാരണ നടത്താനാണ് തീരുമാനം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. തിരുവനന്തപുരം കരമന സ്വദേശി ഉദയകുമാറിനെ 2005ലായിരുന്നു ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വച്ച് ഉരുട്ടികൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകാത്തതിനെ തുടർന്ന് കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന് എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
Advertisement