പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി കമ്പനിയിലെ കരാർ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ സമരത്തിൽ സംഘർഷം. കമ്പനി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ തൊഴിലാളികൾക്കെതിരെ പൊലീസ് ലാത്തിവീശി. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പുതുശ്ശേരി മേഖലയിൽ നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ വ്യവസായസ്ഥാപനങ്ങൾ അടപ്പിച്ച് ഹർത്താൽ നടത്തുമെന്ന് തൊഴിലാളി നേതാക്കൾ അറിയിച്ചു.
Advertisement