ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്താകമാനം ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കുന്നു. ഡല്‍ഹിയില്‍ രാജ്ഘട്ടിന് സമീപം നടന്ന പ്രതിഷേധത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ ഉച്ചവരെയുള്ള ഒപി ബഹിഷ്കരിച്ചാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്യൂട്ടിക്കെത്തിയത് . പനിബാധിച്ച് ചികില്സതേടുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ ഒപിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താതെ സമരത്തിന്റെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു.
Advertisement