വയനാട് ജില്ലയിൽ നടന്നുവന്നിരുന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. എഡിഎമ്മിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. വർധിപ്പിച്ച ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകുമെന്ന് ബസുടമകൾ ചർച്ചയിൽ ഉറപ്പ് നൽകി. പ്രതിദിന വേതനത്തിൽ മൂപ്പത് രൂപയും ദിനബത്തയിൽ ഒരു രൂപയും തൊഴിലാളികൾക്ക് നൽകും. കഴിഞ്ഞമാസം അവസാനം ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചുകൊണ്ട് ധാരണയായിരുന്നു. എന്നാൽ ചില ബസുടമകൾ തീരുമാനം അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ തൊഴിലാളികൾ ഇന്നലെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.
Advertisement