വയനാട് ജില്ലയിൽ സ്വകാര്യബസ് തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് രണ്ടാംദിവസവും തുടരുന്നു. വർധിപ്പിച്ച ആനുകൂല്യങ്ങൾ ബസുടമകൾ നൽകുന്നില്ലെന്നാരോപിച്ചാണ് പണിമുടക്ക്. ഇന്നലെ എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചർച്ച നടന്നെങ്കിലും ഒരുകൂട്ടം ബസുടമകൾ വിട്ടുനിന്നതിനാൽ പരിഹാരം കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരം നാല് മണിക്ക് ബസുടമകളുടെയും തൊഴിലാളികളുടെയും യോഗം കലക്ടറേറ്റിൽ വീണ്ടും വിളിച്ചുചേർത്തിട്ടുണ്ട്. സ്വകാര്യബസുകൾ കൂടുതലായി ഓടുന്ന ഗ്രാമീണമേഖലയിലാണ് സമരം കൂടുതലായി ബാധിച്ചിരിക്കുന്നത്.
Advertisement