ടിടിവി ദിനകരന് പിന്തുണയുമായി രണ്ട് എം. എല്‍എമാര്‍ കൂടി രംഗത്ത്. നോര്‍ത്ത് മധുര എം. എല്‍ എ രാജന് ചെല്ലപ്പ, പരമകുടി എം. എല്‍ എ മുത്തയ്യ എന്നിവരാണ് ദിനകരന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. സെന്തില്‍ ബാലാജി അടക്കമുള്ള പത്ത് എം. എല്‍. എമാര്‍ കഴിഞ്ഞ ദിവസം തന്നെ ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 38 എം. എല്‍ എ മാര്‍ തങ്ങളുടെ പക്ഷത്തേയ്്ക്ക് എത്തുമെന്നാണ് ദിനകരന്റെയും കൂട്ടരുടേയും അവകാശവാദം. ദിനകരനെയും ശശികലയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും ഇവരുമായി ആരും ബന്ധപ്പെടരുതെന്നും പളനിസാമി വിഭാഗം നിര്‍ദേശിച്ചതിന് പിന്നാലെയാണ് കുടുതല്‍ എം. എല്‍എമാര്‍ ദിനകരന് പക്ഷത്തേയ്ക്ക് എത്തുന്നത്.
Advertisement