E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് രംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുമായി കുവൈത്ത് രംഗത്ത്. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാ നേരിട്ടാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ സൗദി സന്ദര്‍ശിക്കും 

സൗദിയും യുഎഇയും ബഹ്റൈനും ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കുവൈത്ത് ആരംഭിച്ചു കഴിഞ്ഞു. കുവൈത്ത് അമീറിന്‍റെ അഭ്യര്‍ഥന മാനിച്ച്, ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പിന്‍വലിച്ചു. കുവൈത്ത് അമീര്‍ ഖത്തര്‍ ഭരണാധികാരിയുമായി നേരിട്ട് സംസാരിച്ചതായാണ് സൂചനകള്‍. പ്രശ്നത്തില്‍ സംയമനം പാലിക്കാന്‍ കുവൈത്ത് ഭരണനേതൃത്വം ഖത്തറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സന്ദേശവുമായി, അദ്ദേഹത്തിന്‍റെ ഉപദേശകനും മക്ക ഗവര്‍ണറുമായ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ കുവൈത്തിലെത്തി. കുവൈത്ത് അമീറുമായി അദ്ദേഹം ചര്‍ച്ച നടത്തി. 

നേരത്തെ 2014ലും സൗദിയും യുഎഇയും ബഹ്റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചപ്പോള്‍ കുവൈത്താണ് പ്രശ്നപരിഹാരത്തിനായി ഇടപെട്ടത്. അതിനിടെ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്കയില്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് സാധാരണക്കാര്‍. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഇന്നലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സൗദി റിയാലിന്‍റെയും യുഎഇ ദിര്‍ഹത്തിന്‍റെയും വിനിമയം ഖത്തര്‍ നിര്‍ത്തിവച്ചതോടെ മണി എക്സ്ചേഞ്ചുകളിലും തിരക്കേറി. യുഎഇ സൗദി കറന്‍സികള്‍ ഡോളറിലേക്കും യൂറോയിലേക്കും മാറ്റാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍.

ഖത്തര്‍‌ റിയലിന്‍റെ വിനിമയം യുഎഇയും സൗദിയും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ മുതല്‍ ഖത്തറില്‍ നിന്ന് യുഎഇ, സൗദി, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതവും പൂര്‍ണമായി നിലച്ചു. ഖത്തര്‍ ടെലിവിഷന്‍ ചാനലായ അല്‍ ജസീറയുടെ പ്രക്ഷേപണം ഈ മൂന്നു രാജ്യങ്ങളും വിലക്കിയിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :