സംസ്ഥാന സര്‍ക്കാരിന്റെ നാലു സ്വപ്നപദ്ധതികളെ വിമര്‍ശിച്ച് സിപിഐ. ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം പദ്ധതികള്‍ ജനകീയമാക്കണമെന്നും നിലവില്‍ സി.പി.എമ്മിന്റെ ഇഷ്ടപ്രകാരമാണ് പദ്ധതികൾ മുന്നോട്ടു പോകുന്നതെന്നും സിപിഐ നിര്‍വാഹകസമിതിയില്‍ വിമര്‍ശിച്ചു. പൂട്ടിയ എല്ലാബാറുകളും തുറക്കുന്നതിനോട് യോജിപ്പില്ല. എതിര്‍പ്പുകളുയരാത്ത വിധം ബാര്‍ ലൈസന്‍സ് നല്‍കാമെന്നും നിര്‍വാഹകസമിതിയില്‍ അഭിപ്രായമുയര്‍ന്നു.
Advertisement