ഓസ്ട്രേലിയയില്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി സ്ഥാപിക്കാനുള്ള പദ്ധതിയില്‍ ഒപ്പുവച്ച് അദാനി ഗ്രൂപ്പ്. അവകാശധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് തീരുമാനം. ഇതോടെ ക്യൂന്‍സ്ലാന്‍ഡില്‍ 16.6 ബില്ല്യന്‍ ഡോളറിന്റെ കാര്‍മിക്കേല്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ടുപോകും. 2010ല്‍ ചര്‍ച്ച തുടങ്ങിയതാണെങ്കിലും സാമ്പത്തിക പ്രശ്നങ്ങളും അവകാശ വിഷയങ്ങളും പരിസ്ഥി പ്രശ്നങ്ങളും മൂലം മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിവര്‍ഷം 60 മില്ല്യന്‍ ടണ്‍ ഉല്പാദനമാണ് ലക്ഷ്യമിടുന്നത്.
Advertisement