കശാപ്പിനായി കന്നുകാലികളെ കൊല്ലുന്നത് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ബി.െജ.പി മേഘാലയ സംസ്ഥാനഘടകത്തില്‍ കൂട്ടരാജി തുടരുന്നു. ബീഫ് കഴിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച് നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ അധ്യക്ഷന്‍ ബച്ചു മരാഖാണ് ഒടുവില്‍ രാജിവച്ചത്. ഭക്ഷണത്തില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ലെന്നും, ക്രൈസ്തവവിരുദ്ധ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും സംസ്ഥാന അധ്യക്ഷന്‍ അയച്ച രാജിക്കത്തില്‍ മരാഖ് ചൂണ്ടിക്കാണിക്കുന്നു. വിമത ബി.ജെ.പി നേതാക്കള്‍ ജൂണ്‍ പത്തിന് സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ബര്‍ണാഡും നേരത്തെ രാജിവച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് മരാഖിനെ പുറത്താക്കിയിരുന്നുവെന്ന് മേഘാലയയുടെ ചുമതലയുള്ള ദേശീയ വക്താവ് നളില്‍ കൊഹ്ലി വ്യക്തമാക്കി.
Advertisement