ഇന്ത്യൻ ഓഹരിവിപണി സർവകാല നേട്ടത്തിൽ. വ്യാപാര ആരംഭത്തിൽ സെൻസെക്സ് 200 പോയന്റ് ഉയർന്ന് മുപ്പത്തിയോരായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്നിലും ദേശിയ സൂചികയായ നിഫ്റ്റി 57 പോയന്റ് കൂടി 9674ലും എത്തി. ബാങ്കിങ്, ഐടി, വ്യവസായം, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ മികച്ച മുന്നേറ്റം പ്രകടമായി.
അദാനിപോർട്, ടിസിഎസ്, ഹീറോ മോട്ടോകോർപ്, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സംബന്ധിച്ച റിപ്പോർട്ടുകളുടെ ആശങ്ക ഒഴിഞ്ഞതും, വിദേശവിപണിയിൽ നിന്നും പണമൊഴുക്ക് തുടരുന്നതുമാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം. ഒപ്പം, വൻകിട കമ്പനികളുടെ മികച്ച പ്രവർത്തനപാദ റിപ്പോർട്ടുകളും ഏറെനാളായി വിപണിക്ക് കരുത്തുപകരുന്നു. അതേസമയം, രാജ്യാന്തര വിപണിയിൽ രൂപയുടെ മൂല്യം വീണ്ടും ഉയർന്നു. ഡോളറിനെതിരെ 64രൂപ 55പൈസയാണ് ഇന്നത്തെ ശരാശരി വിനിമയമൂല്യം.