നിലവിലെ സാഹചര്യത്തില്‍ ഫുട്ബോള്‍ താരം സികെ വിനീതിന്റെ നഷ്ടപ്പെട്ട ജോലി തിരിച്ചുനല്‍കാന്‍ സാധ്യമല്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറല്‍ ഒഫീസില്‍ വിനീതിനെ തിരിച്ചെടുക്കണമെങ്കില്‍ നിലവിലെ ചട്ടം ഭേദഗതി ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ എജീസ് ഓഫീസ് കേന്ദ്ര കായികമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കായിക മന്ത്രിയുടെ പ്രതികരണം. തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിനീതിനെ എ.ജിസ് ഒഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.