രാജ്യത്താകെ ഉയരുന്ന സമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബാധിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്നും ഇത് സംഘപരിവാറിനെയാണ് സഹായിക്കുന്നതെന്നും എം.ബി രാജേഷ് എംപി പ്രതികരിച്ചു. അതേസമയം സമരരീതിയില്‍ മാന്യതയാകാമെന്ന് കോണ്‍ഗ്രസ് നേതാവ് എം.ലിജു പ്രതികരിച്ചു. ഇന്നലെയാണ് കന്നുകാലി കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് പരസ്യമായി മാടിനെ അറുത്ത് കണ്ണൂരില്‍ യൂത്തുകോണ്‍ഗ്രസുകാരുടെ പ്രതിഷേധിച്ചത്. തായത്തെരു ടൗണില്‍ വാഹനത്തില്‍വെച്ച് മാടിനെ അറുത്ത് നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തായിരുന്നു യുവാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചത്.
Advertisement