യുഎസിലെ മിസ്സിസിപ്പിയിലുണ്ടായ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. മൂന്നു സ്ഥലങ്ങളിലായി നടന്ന വെടിവയ്പിലാണ് എട്ടു പേർ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ലിങ്കൺ കൗണ്ടിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളാണ് അക്രമത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.
Advertisement