ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് സന്നാഹമല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വിജയം. മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 45 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. വിരാട് കോഹ്ലി 52ഉം ശിഖര്‍ 40ഉം റണ്‍സ് നേടി.
ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡിനെ മൂന്നു വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍ കുമാറുമാണ് തകര്‍ത്തത്. 66 റണ്‍സെടുത്ത ലൂക്ക് റോങ്കിക്കും പുറത്താകാതെ 46 റണ്‍സെടുത്ത നിഷാമിനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. വ്യാഴാഴ്ച ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.