കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനക്കല്ല് സ്വദേശി ജോർജ് തോമസാണ് മരിച്ചത്. ആലപ്പുഴ സ്വദേശി കാർത്തിക്, ജീവൻ, ആഷിക് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ചേപ്പുംപാറയിലെ വളവിൽ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോർജ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ചങ്ങനാശേരിയിൽ നിന്ന് മുണ്ടക്കയത്തേയ്ക്കു പോുകയായിരുന്നു സ്വകാര്യ ബസ്.
Advertisement