പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ശ്രീലങ്കയില്‍ ഇന്ത്യയന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘവുമായി ഇന്ത്യന്‍ നാവികസേനയുടെ മൂന്നു കപ്പലുകള്‍ ലങ്കയിലെത്തി. മുങ്ങല്‍ വിദഗ്ധരകടക്കമുള്ള സംഘം പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തും. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 122 ആയി. 150ലേറെ പേരെ കാണാതായി. അഞ്ചു ലക്ഷത്തോളം പേര് ദുരിതാശ്വാസ ക്യാംപുകളിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയെും സഹായം ശ്രീലങ്ക അഭ്യര്‍ഥിച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇന്ന് സഹായവുമായി ശ്രീലങ്കയിലെത്തും.
Advertisement