സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളില്‍ ഇന്ന് അഞ്ചു പേര് മരിച്ചു. മലപ്പുറം കക്കാട് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുറ്റിപ്പുറം സ്വദേശികളായ അബ്ദുല്‍ അസീസും ഷെഹീനും മരിച്ചു. വയനാട് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് റിപ്പണ്‍ സ്വദേശി ചിറയ്ക്കൽ അക്ബറലി മരിച്ചു. തിരുവല്ലയ്ക്ക് സമീപം കുറ്റൂറില്‍ കാറും ഒാട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ കുറ്റൂര്‍ സ്വദേശി പങ്കജാക്ഷനാണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്കും പരുക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു മരണം. ആനക്കല്ല് സ്വദേശി ജോർജ് തോമസാണ് മരിച്ചത്. ഏഴുപേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കൊല്ലത്ത് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. കെഎസ്ആർടിസി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്.
Advertisement