ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ 22പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന് ഉത്തരവാദിയായ ഐ.എസ് ചാവേര്‍ സല്മാന് അബേദിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ആക്രമണത്തിന് മുന്‍പ് പതിഞ്ഞ വ്യക്തമായ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഐ.എസ് ബന്ധം സംശയിച്ച് സല്മാന് അബേദിയുടെ പിതാവും ഇളയ സഹോദരനും നേരത്തെ ലിബിയയില്‍ പിടിയിലായിരുന്നു. കേസില്‍ ഇതുവരെ 11പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ സല്മാന് തന്നെയാണ് ബോംബ് നിര്‍മ്മിച്ചതെന്നാണ് നിഗമനം.
Advertisement