കാലിചന്തയിൽ കശാപ്പിനായി കാലികളെ വില്ക്കാൻ പാടില്ലെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ പിൻതുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് നടുറോഡിൽ ചാരായം വാറ്റികുടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി. എല്ലാ രാജ്യത്തേയും സ്വാതന്ത്യം നിയമത്തിന് വിധേയമാണെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.
അതേസമയം എസ് എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ചുമതലയേറ്റു. കൊല്ലം എസ് എൻ ട്രസ്റ്റ് ഓഫിസിൽ രാവിലെ 11മണിയോടെയാണ് വെള്ളാപ്പള്ളി ചുമതലയേറ്റെടുത്തത്. ഇന്നലെ ചേർത്തലയിൽ നടന്ന തിരഞ്ഞെടുപ്പിൽ തുടർച്ചായ എട്ടാം തവണയാണ് വെള്ളാപ്പള്ളി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ എം.എൻ.സോമൻ, അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ജി.ജയദേവൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും ചുമതലയേറ്റു.