ജാതിസംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. സഹാരന്പൂരിന്റെ അതിര്‍ത്തിയില്‍വെച്ച് രാഹുല്‍ ഗാന്ധിയെ തടയുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ദലിതരും മേല്‍ജാതിക്കാരും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷമേഖലയായ യമുനാ നഗറിലേക്ക് രാഹുല്‍ പ്രവേശിച്ചില്ല. മോദി ഭരണകൂടം രാജ്യത്ത് ഭീതിപടര്‍ത്തുകയാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബിഎസ്പി നേതാവ് മായാവതി ചൊവ്വാഴ്ച്ച സഹാരന്‍പൂര്‍ സന്ദര്‍ശിച്ചതിന് ശേഷം വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതിെന തുടര്‍ന്നാണ് രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനത്തിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയത്. രാഹുലിന്റെ സന്ദര്‍ശനത്തെ പൊളിറ്റിക്കല്‍ ടൂറിസം എന്നാണ് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയത്.
Advertisement